കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. ഒരാള്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു സമീപത്ത് വച്ച് ഹോസ്ദുര്‍ഗ് എസ്.ഐ. ബാബ അക്കരക്കാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശി ബി. പ്രവീണി (38) നെയാണ് അറസ്റ്റ് ചെയ്തത്. മാണിക്കോത്ത് സ്വദേശി ജിത്തു ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെ ട്രാഫിക് സര്‍ക്കിളിന് ഭാഗത്തുനിന്ന് പുതിയകോട്ട […]

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. ഒരാള്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു സമീപത്ത് വച്ച് ഹോസ്ദുര്‍ഗ് എസ്.ഐ. ബാബ അക്കരക്കാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശി ബി. പ്രവീണി (38) നെയാണ് അറസ്റ്റ് ചെയ്തത്. മാണിക്കോത്ത് സ്വദേശി ജിത്തു ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെ ട്രാഫിക് സര്‍ക്കിളിന് ഭാഗത്തുനിന്ന് പുതിയകോട്ട ഭാഗത്തേക്ക് പോയ കാറില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കെ.എല്‍. 60 എം. 7881 ഹുണ്ടായി ഐ20 കാറിന്റെ സീറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. സംശയ സാഹചര്യത്തില്‍ വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാരൂണ്‍, അബ്ദുല്‍ സലീം എന്നിവരും എസ്.ഐയ്‌ക്കൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it