സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ ഗഫൂര്‍ (38)ആണ് അറസ്റ്റിലായത്. കുന്താപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കടത്താന്‍ ശ്രമിച്ച ഗഫൂറിനെ പിടികൂടുകയായിരുന്നു. കാസര്‍കോട് എസ്.ഐ കെ.വി ചന്ദ്രന്‍, എ.എസ്.ഐ അരവിന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പത്തരയോടെ പുതിയ ബസ് സ്റ്റാന്റ് […]

കാസര്‍കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ ഗഫൂര്‍ (38)ആണ് അറസ്റ്റിലായത്. കുന്താപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കടത്താന്‍ ശ്രമിച്ച ഗഫൂറിനെ പിടികൂടുകയായിരുന്നു. കാസര്‍കോട് എസ്.ഐ കെ.വി ചന്ദ്രന്‍, എ.എസ്.ഐ അരവിന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പത്തരയോടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങളുടെ കടത്ത് പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Related Articles
Next Story
Share it