കാറില്‍ കടത്തുകയായിരുന്ന 198 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 198.72 ലിറ്റര്‍ മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബംബ്രാണ കിദൂര്‍ ബജ്‌പെയിലെ ബി. മിതേഷ് ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാര്‍ എക്‌സൈസ് കസ്റ്റടിയിലെടുത്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയും സംഘവും ഇന്നലെ പഴയ പ്രസ്‌ക്ലബ്ബിന് ജംഗ്ഷന് സമീപം നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. 180 മില്ലിയുടെ 1104 പാക്കറ്റ് മദ്യമാണ് കാറിലുണ്ടായിരുന്നത്. 9500 രൂപയും കണ്ടെത്തി. ഐ.ബി പ്രിവന്റീവ് […]

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 198.72 ലിറ്റര്‍ മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബംബ്രാണ കിദൂര്‍ ബജ്‌പെയിലെ ബി. മിതേഷ് ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാര്‍ എക്‌സൈസ് കസ്റ്റടിയിലെടുത്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയും സംഘവും ഇന്നലെ പഴയ പ്രസ്‌ക്ലബ്ബിന് ജംഗ്ഷന് സമീപം നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. 180 മില്ലിയുടെ 1104 പാക്കറ്റ് മദ്യമാണ് കാറിലുണ്ടായിരുന്നത്. 9500 രൂപയും കണ്ടെത്തി. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, സിവില്‍ ഓഫീസര്‍മാരായ നിഷാദ് പി, മഞ്ചുനാഥ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it