സഹോദരന്‍ പ്രതിയായ പോക്‌സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
കുമ്പള: സഹോദരന്‍ പ്രതിയായ പോക്‌സോ കേസില്‍ മൊഴിമാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍.കുമ്പള ബംബ്രാണ വയലിലെ വരുണ്‍രാജ് ഷെട്ടിയെ (30)യാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റുചെയ്തത്.2018ലെ പോക്‌സോ കേസില്‍ വരുണ്‍ രാജിന്റെ സഹോദരന്‍ കിരണ്‍രാജ് പ്രതിയാണ്. കാപ്പ ചുമത്തി കിരണ്‍രാജ് ജയിലിലാണ്.പോക്‌സോ കേസില്‍ കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടന്നുവരികയാണ്.അതിനിടെയാണ് മൊഴിമാറ്റണമെന്ന് പറഞ്ഞ് വരുണ്‍രാജ് ഇരയെ ഭീഷണിപ്പെടുത്തിയത്.ഇതുസംബന്ധിച്ച് ഇര […]

കുമ്പള: സഹോദരന്‍ പ്രതിയായ പോക്‌സോ കേസില്‍ മൊഴിമാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍.
കുമ്പള ബംബ്രാണ വയലിലെ വരുണ്‍രാജ് ഷെട്ടിയെ (30)യാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റുചെയ്തത്.
2018ലെ പോക്‌സോ കേസില്‍ വരുണ്‍ രാജിന്റെ സഹോദരന്‍ കിരണ്‍രാജ് പ്രതിയാണ്. കാപ്പ ചുമത്തി കിരണ്‍രാജ് ജയിലിലാണ്.
പോക്‌സോ കേസില്‍ കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടന്നുവരികയാണ്.
അതിനിടെയാണ് മൊഴിമാറ്റണമെന്ന് പറഞ്ഞ് വരുണ്‍രാജ് ഇരയെ ഭീഷണിപ്പെടുത്തിയത്.
ഇതുസംബന്ധിച്ച് ഇര കോടതിയില്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പൊലീസുകാര്‍ പ്രതിയെ വീട് വളഞ്ഞ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഒളിവില്‍ പോയതായി അറിഞ്ഞു.
രാവിലെ 6 മണിയോടെ മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മഫ്ത്തിയിലെത്തിയ പൊലീസ് വരുണ്‍രാജിനെ പിടികൂടിയത്.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസുകാരായ സുഭാഷ്, വിനോദ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
കുമ്പള എസ്.ഐ. ശ്രീജേഷാണ് കേസ് അന്വേഷിക്കുന്നത്.
നിരവധി കേസുകളില്‍ പ്രതിയായ വരുണ്‍രാജിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് സി.ഐ. പറഞ്ഞു.