വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ആസ്പത്രിയില്‍ പരാക്രമം കാട്ടുകയും ചെയ്ത യുവാവ് റിമാണ്ടില്‍
കാസര്‍കോട്: പഴയ ബസ് സ്റ്റാന്റ് ഫിര്‍ദൗസ് റോഡിന് സമീപം വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പിന്നീട് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടുകയും ചെയ്ത യുവാവ് റിമാണ്ടില്‍. ആലംപാടിയില്‍ താമസിക്കുന്ന പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ഉമറുല്‍ ഫാറൂഖ് (35) ആണ് അറസ്റ്റിലായത്. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ അബൂക്കറിനെയാണ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അബൂബക്കര്‍ ജനറല്‍ ആസ്പത്രിയിലേക്ക് പോകുന്നതിനിടെ പിന്തുടര്‍ന്നെത്തി ആസ്പത്രി പരിസരത്തും ഫാറൂഖ് പരാക്രമം കാട്ടുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഫാറൂഖിനെ പിടികൂടിയത്. പിന്നീട് […]

കാസര്‍കോട്: പഴയ ബസ് സ്റ്റാന്റ് ഫിര്‍ദൗസ് റോഡിന് സമീപം വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പിന്നീട് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടുകയും ചെയ്ത യുവാവ് റിമാണ്ടില്‍. ആലംപാടിയില്‍ താമസിക്കുന്ന പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ഉമറുല്‍ ഫാറൂഖ് (35) ആണ് അറസ്റ്റിലായത്. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ അബൂക്കറിനെയാണ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അബൂബക്കര്‍ ജനറല്‍ ആസ്പത്രിയിലേക്ക് പോകുന്നതിനിടെ പിന്തുടര്‍ന്നെത്തി ആസ്പത്രി പരിസരത്തും ഫാറൂഖ് പരാക്രമം കാട്ടുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഫാറൂഖിനെ പിടികൂടിയത്. പിന്നീട് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കുത്തേറ്റ അബൂബക്കറിന്റെ മകന് മാര്‍ക്കറ്റിലെ ഒരു പഴം വ്യാപാരി പണം നല്‍കാനുണ്ടായിരുന്നുവത്രെ. ഇത് ചോദിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഫാറൂഖ് സമീപത്തെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് അബൂബക്കറിനെ കുത്തിയത്. ഒഴിഞ്ഞുമാറിയതിനാലാണ് വലിയ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്. നെറ്റിയുടെ ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. 2014ല്‍ പൊലീസിനെ അക്രമിച്ച കേസിലും ഫാറൂഖ് പ്രതിയാണ്. നിരന്തരം കേസുകളില്‍ പ്രതിയാകുന്ന ഫാറൂഖ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒരുമാസം മുമ്പ് പൊലീസ് ഫാറൂഖിനെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഫാറൂഖ് വീണ്ടും പരാക്രമം കാട്ടുന്നത്.
വധശ്രമത്തിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഫാറൂഖിനെതിരെ കേസെടുത്തു.