നെഹ്‌റു യുവകേന്ദ്ര യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊരക്കോട് വാര്‍ഡ് കൗണ്‍സിലോര്‍ രഞ്ജിത, സാമൂഹിക പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തിരഞ്ഞെടുത്ത മൈത്രി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാര്‍പനടുകക്ക് യൂത്ത് ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു. അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആലമ്പാടിക്ക് […]

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊരക്കോട് വാര്‍ഡ് കൗണ്‍സിലോര്‍ രഞ്ജിത, സാമൂഹിക പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തിരഞ്ഞെടുത്ത മൈത്രി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാര്‍പനടുകക്ക് യൂത്ത് ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു. അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആലമ്പാടിക്ക് സ്‌പെഷ്യല്‍ അപ്രിസിയേഷന്‍ അവാര്‍ഡ് നല്‍കി. യൂത്ത് പാര്‍ലമെന്റ് ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനദാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര അക്കൗണ്ട്‌സ് ആന്റ് പ്രോഗ്രാം സൂപ്പര്‍വൈസര്‍ അന്നമ്മ ടി.എം സ്വാഗതവും നാഷണല്‍ യൂത്ത് വളണ്ടീയര്‍ സനൂജ നന്ദിയും പറഞ്ഞു. യുവജനങ്ങളും മാനസിക ആരോഗ്യവും എന്നാ വിഷയത്തില്‍ ഡോ.അപര്‍ണ. കെ. പി ക്ലാസ് നയിച്ചു. ഇന്ത്യയുടെ ജി-20 അധ്യക്ഷതയെ കുറിച്ച് ജോസ് തയ്യില്‍ സംസാരിച്ചു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജില്ലയിലെ മുന്നൂറില്‍ പരം യുവതി യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it