പുതിയ കര്‍മ്മ പദ്ധതികളുമായി യൂത്ത് ലീഗ് ജില്ലാ ക്യാമ്പ് സമാപിച്ചു
കാസര്‍കോട്: വര്‍ഗ്ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും ലഹരിക്കുമെതിരെ യുവതയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പ് റാണിപുരത്ത് സമാപിച്ചു. പുതിയ കാലത്ത് സര്‍ഗ്ഗാത്മക യുവജന രാഷ്ട്രിയം ഉയര്‍ത്തിപ്പിടിച്ച് യുവാക്കളെ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാക്കി മാറ്റുന്നതിനും യൂണിറ്റ് തലത്തില്‍ സംഘടനാ സംവിധാനം പുന:സംഘടിപ്പിക്കുന്നതിനും ശാഖ മുതല്‍ ജില്ല വരെ സംഘടിക്കുന്ന വിവിധ പരിപാടികള്‍ക്കും മൂന്ന് ദിവസങ്ങളിലായി റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ ഉണരുക എന്ന പേരില്‍ നടന്ന ക്യാമ്പില്‍ അന്തിമ […]

കാസര്‍കോട്: വര്‍ഗ്ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും ലഹരിക്കുമെതിരെ യുവതയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പ് റാണിപുരത്ത് സമാപിച്ചു.
പുതിയ കാലത്ത് സര്‍ഗ്ഗാത്മക യുവജന രാഷ്ട്രിയം ഉയര്‍ത്തിപ്പിടിച്ച് യുവാക്കളെ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാക്കി മാറ്റുന്നതിനും യൂണിറ്റ് തലത്തില്‍ സംഘടനാ സംവിധാനം പുന:സംഘടിപ്പിക്കുന്നതിനും ശാഖ മുതല്‍ ജില്ല വരെ സംഘടിക്കുന്ന വിവിധ പരിപാടികള്‍ക്കും മൂന്ന് ദിവസങ്ങളിലായി റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ ഉണരുക എന്ന പേരില്‍ നടന്ന ക്യാമ്പില്‍ അന്തിമ രൂപം നല്‍കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല, ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ കെസി ബിഷര്‍, ഹാഷിം ചെംബ്ര തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രതിനിധികളോട് സംവദിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, നിയോജക മണ്ഡലം പ്രസിഡന്റ് എം.പി ജാഫര്‍ പ്രസംഗിച്ചു.
ക്യാമ്പിന്റെ സമാപനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍, ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍, ബാത്ത്ഷ പൊവ്വല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ചം പ്രസംഗിച്ചു.