സര്‍... ഒന്ന് ആ ഫോണ്‍ നമ്പര്‍ മായ്ച്ചു തരണം... പ്ലീസ്... വേറിട്ട പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

കാഞ്ഞങ്ങാട്: മൂത്രപ്പുരയുടെ ചുമരില്‍ എഴുതിയ ഫോണ്‍ നമ്പര്‍ മായ്ച്ചു കളയണമെന്ന അപേക്ഷയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറത്തു നിന്നാണ് യുവാവ് എത്തിയത്. പൊലീസുകാര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. യുവാവ് കാര്യം തെളിച്ചു പറഞ്ഞപ്പോഴാണ് പൊലീസ് സഹായത്തിന് എത്തിയത്. അടുത്തിടെയായി മാതാവിന് സ്ഥിരമായി അശ്ലീല ചുവയുള്ള ഫോണ്‍ സന്ദേശം വരുന്നുവെന്നാണ് യുവാവ് പരാതി പറഞ്ഞത്. ഫോണ്‍ വരുന്നത് നീലേശ്വരത്തെ നഗരസഭാ ശൗചാലയത്തില്‍ നിന്നാണെന്ന് മനസ്സിലാക്കിയാണ് യുവാവ് ഇത് മായ്ച്ചു കളയാന്‍ സഹായിക്കണമെന്ന പരാതിയുമായി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. […]

കാഞ്ഞങ്ങാട്: മൂത്രപ്പുരയുടെ ചുമരില്‍ എഴുതിയ ഫോണ്‍ നമ്പര്‍ മായ്ച്ചു കളയണമെന്ന അപേക്ഷയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറത്തു നിന്നാണ് യുവാവ് എത്തിയത്. പൊലീസുകാര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. യുവാവ് കാര്യം തെളിച്ചു പറഞ്ഞപ്പോഴാണ് പൊലീസ് സഹായത്തിന് എത്തിയത്. അടുത്തിടെയായി മാതാവിന് സ്ഥിരമായി അശ്ലീല ചുവയുള്ള ഫോണ്‍ സന്ദേശം വരുന്നുവെന്നാണ് യുവാവ് പരാതി പറഞ്ഞത്. ഫോണ്‍ വരുന്നത് നീലേശ്വരത്തെ നഗരസഭാ ശൗചാലയത്തില്‍ നിന്നാണെന്ന് മനസ്സിലാക്കിയാണ് യുവാവ് ഇത് മായ്ച്ചു കളയാന്‍ സഹായിക്കണമെന്ന പരാതിയുമായി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് യുവാവ് എത്തിയത്. പ്രവാസിയായ യുവാവിന് തിരിച്ചു പോകേണ്ടതുണ്ട്. പതിവായി ഫോണ്‍ വരുന്നതിനാല്‍ മാതാവ് അസ്വസ്ഥയാകുന്നത് കൊണ്ടാണ് യുവാവ് ഇത്രയും ദൂരത്തേക്ക് പരാതിയുമായി എത്തിയത്. പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ മൂത്രപ്പുരയിലെ ഫോണ്‍ നമ്പറും ഇതോട് ചേര്‍ന്ന് എഴുതിവെച്ച അശ്ലീല വാക്കുകളും മായ്ച്ചു കളയുകയായിരുന്നു. തന്റെ പരാതി മുഖവിലക്കെടുത്ത് സഹായിച്ച പൊലീസുകാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയാതെയാണ് യുവാവ് മലപ്പുറത്തേക്ക് മടങ്ങിയത്. എസ്.ഐ മധുസൂദനന്‍ മടിക്കൈ, പൊലീസുകാരായ മഹേഷ്, പ്രദീപന്‍ ബാബു എന്നിവര്‍ക്കൊപ്പം നഗരസഭ കൗണ്‍സിലര്‍ ഇ. ഷജീറുമാണ് യുവാവിനെ സഹായിച്ചത്.

Related Articles
Next Story
Share it