നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലയച്ചു

കാഞ്ഞങ്ങാട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലയച്ചു. ആവിക്കരയിലെ മുഹമ്മദ് ആഷിഖി(25)നെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കളവ് കേസുകള്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, നരഹത്യ നടത്താനുള്ള ശ്രമം, നാര്‍കോട്ടിക് എന്നിങ്ങനെയുള്ള കേസുകളില്‍ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായാണ് കാപ്പ ചുമത്തിയത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണയച്ചത്.

Related Articles
Next Story
Share it