വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരമ്പാടി പിലിക്കുഡ്ലുവിലെ പരേതനായ മഹാലിംഗനായകിന്റെ മകള്‍ അങ്കിത(19)യാണ് മരിച്ചത്. ഈ മാസം 11നാണ് അങ്കിതയെ വിഷം കഴിച്ച് അവശനിലയില്‍ വീട്ടിനകത്ത് കാണപ്പെട്ടത്. ഉടന്‍ തന്നെ യുവതിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സാംബവിയാണ് മാതാവ്. സഹോദരങ്ങള്‍: നിതിന്‍, അവിനാശ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it