ആഭരണം വാങ്ങാനെത്തിയ യുവതി നാലര പവന്‍ സ്വര്‍ണ്ണവുമായി മുങ്ങി

കാഞ്ഞങ്ങാട്: മകള്‍ക്ക് വാങ്ങാനുള്ള പാദസരം കാണാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി നാലര പവന്‍ സ്വര്‍ണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു കിഴക്കുവശത്ത് പ്രവര്‍ത്തിക്കുന്ന കണ്ണേഴത്ത് ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണപാദസരം തട്ടിയെടുത്തത്. 45 വയസുള്ള സ്ത്രീയാണ് ആഭരണവുമായി മുങ്ങിയത്. മകള്‍ ആസ്പത്രിയിലാണെന്നും പാദസരം കണ്ടു വെക്കുവാനാണ് വന്നതെന്നും യുവതി ജ്വല്ലറി ജീവനക്കാരോട് പറഞ്ഞിരുന്നു. മകളെ സ്‌കാനിങ്ങിന് വിധേയയാക്കിയിരിക്കുകയാണെന്നും ഇത് കഴിഞ്ഞ് മകളെയും കൂട്ടി വന്ന് പാദസരം വാങ്ങാമെന്ന് പറഞ്ഞ് ഏതാനും പാദസരങ്ങള്‍ നോക്കി വച്ച് യുവതി […]

കാഞ്ഞങ്ങാട്: മകള്‍ക്ക് വാങ്ങാനുള്ള പാദസരം കാണാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി നാലര പവന്‍ സ്വര്‍ണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു കിഴക്കുവശത്ത് പ്രവര്‍ത്തിക്കുന്ന കണ്ണേഴത്ത് ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണപാദസരം തട്ടിയെടുത്തത്. 45 വയസുള്ള സ്ത്രീയാണ് ആഭരണവുമായി മുങ്ങിയത്.
മകള്‍ ആസ്പത്രിയിലാണെന്നും പാദസരം കണ്ടു വെക്കുവാനാണ് വന്നതെന്നും യുവതി ജ്വല്ലറി ജീവനക്കാരോട് പറഞ്ഞിരുന്നു. മകളെ സ്‌കാനിങ്ങിന് വിധേയയാക്കിയിരിക്കുകയാണെന്നും ഇത് കഴിഞ്ഞ് മകളെയും കൂട്ടി വന്ന് പാദസരം വാങ്ങാമെന്ന് പറഞ്ഞ് ഏതാനും പാദസരങ്ങള്‍ നോക്കി വച്ച് യുവതി ജ്വല്ലറിയില്‍ നിന്ന് മടങ്ങുകയായിരുന്നു.
വൈകീട്ട് കടയടയ്ക്കുന്നതിന് മുമ്പ് ആഭരണങ്ങളുടെ കണക്കെടുക്കുന്നതിനിടെയാണ് ഒരു സ്വര്‍ണ്ണ പാദസരം കുറവുണ്ടെന്ന് കണ്ടെത്തിയത്.
സംശയത്തെ തുടര്‍ന്ന് സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ യുവതി അതിവിദഗ്ധമായി പാദസരം കൈക്കലാക്കുന്ന ദൃശ്യം കണ്ടത്. നല്ല ഉയരമുള്ള യുവതിയെ മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല. പൊലീസ് സി.സി.ടി.വി ക്യാമറ വിശദമായി പരിശോധിച്ച് യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജ്വല്ലറിയുടമ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡിലെ അജയ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി. എസ്.ഐ കെ.പി. സതീഷ് ജ്വല്ലറിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Related Articles
Next Story
Share it