യുവതിയെ കൊന്ന് കുഴിച്ചുമൂടി; ദൃശ്യം സിനിമ പലതവണ കണ്ടൂവെന്ന് പിടിയിലായ ആളുടെ മൊഴി

ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മിയെ (49) കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രന്‍(50) കരുനാഗപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലായി. വിജയലക്ഷ്മിയെ താന്‍ കൊന്ന് കുഴിച്ച് മൂടിയെന്ന് ജയചന്ദ്രന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്തിട്ടില്ല. വിജയലക്ഷ്മിയെ 4 ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 'ദൃശ്യം' സിനിമ പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. ജയചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയില്‍ പരിശോധന നടത്തുകയാണ്. […]

ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മിയെ (49) കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രന്‍(50) കരുനാഗപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലായി. വിജയലക്ഷ്മിയെ താന്‍ കൊന്ന് കുഴിച്ച് മൂടിയെന്ന് ജയചന്ദ്രന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്തിട്ടില്ല. വിജയലക്ഷ്മിയെ 4 ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 'ദൃശ്യം' സിനിമ പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. ജയചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയില്‍ പരിശോധന നടത്തുകയാണ്. അതേസമയം, ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു. ഇടുക്കി സ്വദേശിയെ വിവാഹം കഴിച്ച വിജയലക്ഷ്മിക്ക് ഈ ബന്ധത്തില്‍ 2 മക്കളുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞ് പിന്നീട് അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. 4 ദിവസം മുമ്പ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിജയലക്ഷ്മിയോട് ഒരാള്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടര്‍ന്ന് പ്ലയര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് ജയചന്ദ്രന്റെ മൊഴി.
വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജയചന്ദ്രനില്‍ എത്തിയത്.

Related Articles
Next Story
Share it