എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇദ്ദേഹത്തിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീ മാധ്യമങ്ങളുടെ മുമ്പിലെത്തി. എല്‍ദോസ് കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും അവര്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എം.എല്‍.എയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഇത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ ഒരു സ്ത്രീ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.എം.എല്‍.എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എം.എല്‍.എ […]

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇദ്ദേഹത്തിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീ മാധ്യമങ്ങളുടെ മുമ്പിലെത്തി. എല്‍ദോസ് കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും അവര്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എം.എല്‍.എയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഇത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ ഒരു സ്ത്രീ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
എം.എല്‍.എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എം.എല്‍.എ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നല്‍കിയത് വനിതാ സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും സ്ത്രീ പറഞ്ഞു.
14-ാം തീയതിയാണ് കോവളത്ത് വെച്ച് തന്നെ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി, പൊലീസും സ്ഥലത്തെത്തി. എന്നാല്‍ ഭാര്യയാണെന്ന് പറഞ്ഞ് എം.എല്‍.എ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Related Articles
Next Story
Share it