ആരുടേയും കണ്ണില്‍പെടാതെ യുവതി കാമുകന്റെ വീട്ടില്‍ ഒറ്റമുറിയില്‍ കഴിഞ്ഞത് 10 വര്‍ഷം

പാലക്കാട്: അവിശ്വസനീയമാണ് ഈ പ്രണയം. 10 വര്‍ഷം മുമ്പ് വീട്ടുകാരറിയാതെ തന്നോടൊപ്പം ഇറങ്ങിവന്ന 18കാരിയെ കാമുകന്‍ സൗകര്യങ്ങള്‍ വളരെ കുറവായ തന്റെ വീട്ടില്‍ അച്ഛനന്മമാര്‍ പോലും അറിയാതെ സംരക്ഷിച്ചത് നീണ്ട പത്ത് വര്‍ഷം. നെന്മറ അയിലൂരിലാണ് അതിശയകരമായ ഈ പ്രണയകഥ. അയിലൂര്‍ കാരക്കാട്ട് പറമ്പ് സ്വദേശിനിയായ 18കാരിയെ 2010 ഫെബ്രുവരി രണ്ടിനാണ് കാണാതായത്. യുവതി ഈ പത്ത് വര്‍ഷക്കാലവും കാമുകന്റെ വീട്ടിലെ ഒറ്റമുറിയില്‍ വീട്ടുകാര്‍ പോലുമറിയാതെ താമസിച്ചുവരികയായിരുന്നു. അടുത്തിടെ മറ്റൊരു വീട്ടിലേക്ക് മാറിയ ഇവരെ പിടികൂടിയപ്പോഴാണ് പൊലീസ് […]

പാലക്കാട്: അവിശ്വസനീയമാണ് ഈ പ്രണയം. 10 വര്‍ഷം മുമ്പ് വീട്ടുകാരറിയാതെ തന്നോടൊപ്പം ഇറങ്ങിവന്ന 18കാരിയെ കാമുകന്‍ സൗകര്യങ്ങള്‍ വളരെ കുറവായ തന്റെ വീട്ടില്‍ അച്ഛനന്മമാര്‍ പോലും അറിയാതെ സംരക്ഷിച്ചത് നീണ്ട പത്ത് വര്‍ഷം. നെന്മറ അയിലൂരിലാണ് അതിശയകരമായ ഈ പ്രണയകഥ. അയിലൂര്‍ കാരക്കാട്ട് പറമ്പ് സ്വദേശിനിയായ 18കാരിയെ 2010 ഫെബ്രുവരി രണ്ടിനാണ് കാണാതായത്. യുവതി ഈ പത്ത് വര്‍ഷക്കാലവും കാമുകന്റെ വീട്ടിലെ ഒറ്റമുറിയില്‍ വീട്ടുകാര്‍ പോലുമറിയാതെ താമസിച്ചുവരികയായിരുന്നു. അടുത്തിടെ മറ്റൊരു വീട്ടിലേക്ക് മാറിയ ഇവരെ പിടികൂടിയപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന പ്രണയകഥ അറിയുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും ഞെട്ടി.
പത്ത് വര്‍ഷം മുമ്പ് യുവതിയെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനടക്കമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അന്വേഷണം നിലച്ചമട്ടായിരുന്നു. എന്നാല്‍ യുവതി ഇക്കാലമത്രയും കാമുകന്റെ വീട്ടിലെ ശൗചാലയം പോലുമില്ലാത്ത ഒറ്റമുറിയില്‍ കഴിഞ്ഞുകൂടുകയായിരുന്നു. കാമുകന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ കണ്ണില്‍പെടാതെയാണ് പത്ത് വര്‍ഷവും കഴിഞ്ഞത്. വീട്ടുകാര്‍ അറിയാതെ കാമുകന്‍ ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തിരുന്നു. ഇയാള്‍ പുറത്തുപോകുമ്പോഴെല്ലാം മുറി പൂട്ടിയിടുമായിരുന്നു. ജനാലയുടെ പലകള്‍ നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു മുറി ഒരുക്കിയിരുന്നത്. രാത്രി സമയത്ത് വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് ഇതുവഴി യുവതി ശൗചാലയത്തില്‍ പോയിരുന്നത്.
യുവതിയുടെ വീടിനു കുറച്ചകലെയാണ് കാമുകന്റെ വീട്. അതിനിടെ മൂന്ന് മാസം മുമ്പ് ആരുമറിയാതെ ഇവര്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറി. യുവാവിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് കാമുകിയുടെ ഒളിവ് ജീവിതത്തിന്റെ കഥ പുറംലോകമറിയുന്നത്.

Related Articles
Next Story
Share it