വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പെര്‍ള: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെര്‍ള ഷേണി അല്‍ച്ചാറിലെ സദാശിവയുടെ ഭാര്യ പല്ലവി(21)യാണ് മരിച്ചത്. 21ന് രാവിലെയാണ് വീട്ടില്‍ അസ്വസ്ഥ നിലയില്‍ കണ്ടത്. തുടര്‍ന്ന് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വിഷം അകത്ത് ചെന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മരിച്ചത്. വിട്ട്‌ള പുഞ്ചയിലെ നാഗേഷ് നായ്ക്-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹതയായത്. ഒരു വയസുള്ള സംവൃത് മകനാണ്. സഹോദരങ്ങള്‍: ജയശ്രീ, മഞ്ചുനാഥ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പെര്‍ള: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെര്‍ള ഷേണി അല്‍ച്ചാറിലെ സദാശിവയുടെ ഭാര്യ പല്ലവി(21)യാണ് മരിച്ചത്. 21ന് രാവിലെയാണ് വീട്ടില്‍ അസ്വസ്ഥ നിലയില്‍ കണ്ടത്. തുടര്‍ന്ന് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വിഷം അകത്ത് ചെന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മരിച്ചത്. വിട്ട്‌ള പുഞ്ചയിലെ നാഗേഷ് നായ്ക്-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹതയായത്. ഒരു വയസുള്ള സംവൃത് മകനാണ്. സഹോദരങ്ങള്‍: ജയശ്രീ, മഞ്ചുനാഥ.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it