വിഷം കഴിച്ച് യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സില്‍ ഒന്നിച്ച് താമസിക്കുന്ന യുവതിയും യുവാവും വിഷം കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി രമ(45)യാണ് മരിച്ചത്. കൂടെയുള്ള കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ ജീവനക്കാരന്‍ വയനാട്ടിലെ ജയപ്രകാശ് ആണ് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലുള്ളത്. രമ തനിക്ക് വിഷം നല്‍കിയെന്ന് ജയപ്രകാശ് ആംബുലന്‍സില്‍ നിന്നും പറയുന്നുണ്ടായിരുന്നുവെങ്കിലും ഇതിനു സ്ഥിരീകരണം ഇല്ലെന്ന് പൊലീസ് പറഞ്ഞു. ജയപ്രകാശിന്റെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുമെന്ന് കാഞ്ഞങ്ങാട് […]

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സില്‍ ഒന്നിച്ച് താമസിക്കുന്ന യുവതിയും യുവാവും വിഷം കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി രമ(45)യാണ് മരിച്ചത്. കൂടെയുള്ള കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ ജീവനക്കാരന്‍ വയനാട്ടിലെ ജയപ്രകാശ് ആണ് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലുള്ളത്. രമ തനിക്ക് വിഷം നല്‍കിയെന്ന് ജയപ്രകാശ് ആംബുലന്‍സില്‍ നിന്നും പറയുന്നുണ്ടായിരുന്നുവെങ്കിലും ഇതിനു സ്ഥിരീകരണം ഇല്ലെന്ന് പൊലീസ് പറഞ്ഞു. ജയപ്രകാശിന്റെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഇരുവരെയും ക്വാര്‍ട്ടേഴ്‌സില്‍ വിഷം അകത്തുചെന്ന് ഗുരുതര നിലയില്‍ കണ്ടത്. ജില്ലാ ആസ്പത്രിയിലെത്തിക്കുമ്പോഴേയ്ക്കും രമ മരിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ആവിക്കരയില്‍ താമസത്തിനെത്തിയത്. ജയപ്രകാശില്‍ നിന്നും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. രമയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയ

Related Articles
Next Story
Share it