സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആതിര മടങ്ങി; വേദനയില്ലാത്ത ലോകത്തേക്ക്

കുണ്ടംകുഴി: വേദനയില്ലാത്ത ലോകത്തേക്ക് ആതിര മടങ്ങി. രക്താര്‍ബുദം ബാധിച്ച് ദിര്‍ഘകാലമായി ചികിത്സയിലായിരുന്ന കൊളത്തൂര്‍ ബറോട്ടിയിലെ ആതിര (22)യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ കാലില്‍ ഉണ്ടായ വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് എം.വി.ആര്‍. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടി. വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് വിവിധ തലങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ശേഖരിച്ചിരുന്നു. വേദന പിടിമുറുക്കിയ ചികിത്സയുടെ […]

കുണ്ടംകുഴി: വേദനയില്ലാത്ത ലോകത്തേക്ക് ആതിര മടങ്ങി. രക്താര്‍ബുദം ബാധിച്ച് ദിര്‍ഘകാലമായി ചികിത്സയിലായിരുന്ന കൊളത്തൂര്‍ ബറോട്ടിയിലെ ആതിര (22)യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ കാലില്‍ ഉണ്ടായ വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് എം.വി.ആര്‍. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടി. വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് വിവിധ തലങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ശേഖരിച്ചിരുന്നു. വേദന പിടിമുറുക്കിയ ചികിത്സയുടെ കഠിനമായ വഴികളിലും ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ചികിത്സക്കിടയിലും ആതിര മുന്നാട് പീപ്പിള്‍സ് കോളേജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ബാലസംഘം ബേഡകം ഏരിയ പ്രസിഡണ്ടായും എസ്.എഫ്.ഐ യുടെ ഏരിയാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മികച്ച സംഘാടകയായിരുന്നു. കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് അര്‍ബുദം ഈ മിടുക്കിയെ തളര്‍ത്തിയത്. വേനല്‍തുമ്പി ജില്ലാ പരിശീലകയാണ്. നിരവധി പരിപാടികള്‍ക്ക് കൊറിയോഗ്രാഫിയും ചെയ്തു. കൊളത്തൂര്‍ ബറോട്ടിയിലെ അശോകന്റെയും രാജശ്രീയുടെയും മകളാണ്. ആര്യയാണ് സഹോദരി.

Related Articles
Next Story
Share it