ഗ്യാസ് സിലിണ്ടറിന്റെ റബര്‍ ട്യൂബ് എലി കരണ്ടത് വന്‍ദുരന്തത്തിന് വഴിവെച്ചു; രാവിലെ ഫ്രിഡ്ജ് തുറന്നതോടെ അടുക്കളയില്‍ തീ ആളിക്കത്തി; പൊള്ളലേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. രാവിലെ 6.30 മണിയോടെ അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന ഉടനെ തീ ആളിക്കത്തുകയായിരുന്നു. അതിരാവിലെ അടുക്കളയിലെത്തിയ സുമി ചായ ഉണ്ടാക്കുന്നതിനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് തീ ആളിപ്പടര്‍ന്നത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടത്തില്‍ വീടിനും ഭാഗികമായി […]

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. രാവിലെ 6.30 മണിയോടെ അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന ഉടനെ തീ ആളിക്കത്തുകയായിരുന്നു.

അതിരാവിലെ അടുക്കളയിലെത്തിയ സുമി ചായ ഉണ്ടാക്കുന്നതിനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് തീ ആളിപ്പടര്‍ന്നത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തി. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം സംഭവിച്ചത്. രാത്രി മുഴുവന്‍ ഗ്യാസ് ചോര്‍ന്ന അടുക്കളയില്‍ രാവിലെ ഫ്രിഡ്ജ് തുറന്നയുടനെ തീ ആളിപ്പടരുകയായിരുന്നു.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it