പ്രസവ ചികിത്സക്കിടെ യുവതി മരിച്ചു

ഉദുമ: പ്രസവ ചികിത്സക്കിടയില്‍ യുവതി മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മേല്‍പറമ്പ് പള്ളിപ്പുറത്തെ വയറിങ് തൊഴിലാളി ഗണേശന്റെ ഭാര്യ തൃക്കണ്ണാട് പുതൃക്കോടിയിലെ നീഷ്മ(20)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയയില്‍ ആണ്‍കുഞ്ഞിനെ പുറത്തെടുത്തിരുന്നു. അതിന് ശേഷം അത്യാഹിത വിഭാഗത്തിലാക്കിയ യുവതി പിന്നീട് മരിക്കുകായിരുന്നു. കുഞ്ഞ് സുഖമായിരിക്കുന്നു. കഴിഞ്ഞ 30നാണ് കന്നിപ്രസവത്തിനായി നീഷ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒമ്പതിനായിരുന്നു ഡോക്ടര്‍ പ്രസവ തീയതി പറഞ്ഞിരുന്നത്. […]

ഉദുമ: പ്രസവ ചികിത്സക്കിടയില്‍ യുവതി മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
മേല്‍പറമ്പ് പള്ളിപ്പുറത്തെ വയറിങ് തൊഴിലാളി ഗണേശന്റെ ഭാര്യ തൃക്കണ്ണാട് പുതൃക്കോടിയിലെ നീഷ്മ(20)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയയില്‍ ആണ്‍കുഞ്ഞിനെ പുറത്തെടുത്തിരുന്നു. അതിന് ശേഷം അത്യാഹിത വിഭാഗത്തിലാക്കിയ യുവതി പിന്നീട് മരിക്കുകായിരുന്നു. കുഞ്ഞ് സുഖമായിരിക്കുന്നു.
കഴിഞ്ഞ 30നാണ് കന്നിപ്രസവത്തിനായി നീഷ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒമ്പതിനായിരുന്നു ഡോക്ടര്‍ പ്രസവ തീയതി പറഞ്ഞിരുന്നത്.
എന്നാല്‍ ഇന്നലെ വൈകിട്ട് തളര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
മലാംകുന്ന് പുതൃക്കോടിയിലെ ശേഖരയുടേയും ബീഡി തൊഴിലാളി കുസുമത്തിന്റെയും മകളാണ്. സഹോദരന്‍: നിധീഷ്.

Related Articles
Next Story
Share it