കാമുകനുമായി ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത പ്രതിശ്രുത വരനായ യുവഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

ബംഗളൂരു: കാമുകനുമായി ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത പ്രതിശ്രുതവരനായ യുവഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതിയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരുപത്തേഴുകാരനായ ഡോക്ടര്‍ വികാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭ(25), സുഹൃത്തുക്കളായ സുശീല്‍(25), ഗൗതം (27), സൂര്യ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡോ. വികാസിന്റെയും പ്രതിഭയുടെയും വിവാഹം ഇരുവീട്ടുകാരും നിശ്ചയിച്ചിരുന്നു. ഇതിന് ശേഷവും പ്രതിഭ കാമുകന്‍ സുശീലുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി വിവേകും […]

ബംഗളൂരു: കാമുകനുമായി ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത പ്രതിശ്രുതവരനായ യുവഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതിയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരുപത്തേഴുകാരനായ ഡോക്ടര്‍ വികാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭ(25), സുഹൃത്തുക്കളായ സുശീല്‍(25), ഗൗതം (27), സൂര്യ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡോ. വികാസിന്റെയും പ്രതിഭയുടെയും വിവാഹം ഇരുവീട്ടുകാരും നിശ്ചയിച്ചിരുന്നു. ഇതിന് ശേഷവും പ്രതിഭ കാമുകന്‍ സുശീലുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി വിവേകും പ്രതിഭയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു. വികാസ് എതിര്‍ത്തിട്ടും പ്രതിഭ സുശീലുമായുള്ള ബന്ധം തുടര്‍ന്നപ്പോള്‍ വികാസ് പ്രതിഭയുടെ സ്വകാര്യ വീഡിയോകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. വികാസ് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് തുറക്കുകയും പ്രതിഭയുടെ സ്വകാര്യ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിന്റെ പേരില്‍ വികാസിന്റെയും പ്രതിഭയുടെയും കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. ഇതേതുടര്‍ന്ന് സെപ്തംബര് 10ന് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വികാസിനെ ക്രൂരമായി മര്‍ദിച്ചു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സെപ്തംബര്‍ 18ന് വികാസ് മരിച്ചു. തന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പ്രതിഭ യുവ ഡോക്ടറെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഡോ. വികാസും പ്രതി പ്രതിഭയും ചെന്നൈ സ്വദേശികളാണ്.

Related Articles
Next Story
Share it