യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണുമരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണുമരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസിന് സമീപത്തെ ബി.എം ട്രേഡിംഗ് കടയുടമ ബി.എം റിയാസ് എന്ന കൊവ്വല്‍ റിയാസ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട അടക്കാനുള്ള ഒരുക്കത്തിനിടെയാണ് റിയാസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാസ് ചട്ടഞ്ചാല്‍ മദീന മരമില്ലിന് സമീപം നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നത് അടുത്തിടെയാണ്. അതിനിടെയാണ് ആകസ്മിക മരണം സംഭവിക്കുന്നത്. മാഹിന്‍ ഹാജിയുടേയും അസ്മയുടേയും മകനാണ്. ഭാര്യ: നാസിയ. മക്കള്‍: […]

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണുമരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസിന് സമീപത്തെ ബി.എം ട്രേഡിംഗ് കടയുടമ ബി.എം റിയാസ് എന്ന കൊവ്വല്‍ റിയാസ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട അടക്കാനുള്ള ഒരുക്കത്തിനിടെയാണ് റിയാസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാസ് ചട്ടഞ്ചാല്‍ മദീന മരമില്ലിന് സമീപം നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നത് അടുത്തിടെയാണ്. അതിനിടെയാണ് ആകസ്മിക മരണം സംഭവിക്കുന്നത്. മാഹിന്‍ ഹാജിയുടേയും അസ്മയുടേയും മകനാണ്. ഭാര്യ: നാസിയ. മക്കള്‍: ഫലാഹ്, ഹിമ, നഫീസ. സഹോദരങ്ങള്‍: ഇര്‍ഷാദ്, റിഷാന, ഫാത്തിമ, റിസ്‌വാന.
റിയാസിന്റെ മരണത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ ടൗണിലെ വ്യാപാരികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചവരെ കടകള്‍ അടച്ചു.

Related Articles
Next Story
Share it