പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല; തിരച്ചിലിനായി സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധരും ഡിങ്കി ബോട്ടും

കാഞ്ഞങ്ങാട്: ബളാന്തോട് പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്. ചാമുണ്ഡിക്കുന്ന് സ്വദേശി ജയകുമാറിനെ (28) ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഇന്ന് രാവിലെ സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധര്‍ പുഴയില്‍ മുങ്ങി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഡിങ്കി ലൈഫ് ബോട്ടും സ്ഥലത്ത് കൊണ്ടുവന്ന് വ്യാപക തിരച്ചിലും നടത്തുന്നുണ്ട്. കോഴി വില്‍പ്പന കേന്ദ്രത്തില്‍ അന്ന് താല്‍ക്കാലികമായി ജോലിയിലുണ്ടായിരുന്ന ജയകുമാര്‍ ഞായറാഴ്ച രാത്രി 11 മണിയോടെ കോഴി അവശിഷ്ടങ്ങള്‍ തള്ളാന്‍ പുഴയില്‍ പോയപ്പോഴാണ് കാല്‍വഴുതി പുഴയില്‍ വീണത്. ബളാന്തോട് […]

കാഞ്ഞങ്ങാട്: ബളാന്തോട് പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്. ചാമുണ്ഡിക്കുന്ന് സ്വദേശി ജയകുമാറിനെ (28) ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഇന്ന് രാവിലെ സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധര്‍ പുഴയില്‍ മുങ്ങി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഡിങ്കി ലൈഫ് ബോട്ടും സ്ഥലത്ത് കൊണ്ടുവന്ന് വ്യാപക തിരച്ചിലും നടത്തുന്നുണ്ട്. കോഴി വില്‍പ്പന കേന്ദ്രത്തില്‍ അന്ന് താല്‍ക്കാലികമായി ജോലിയിലുണ്ടായിരുന്ന ജയകുമാര്‍ ഞായറാഴ്ച രാത്രി 11 മണിയോടെ കോഴി അവശിഷ്ടങ്ങള്‍ തള്ളാന്‍ പുഴയില്‍ പോയപ്പോഴാണ് കാല്‍വഴുതി പുഴയില്‍ വീണത്. ബളാന്തോട് പാലത്തിനു സമീപത്താണ് അപകടം. കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്‌നിശമന സേനാംഗങ്ങളും മുപ്പതിലേറെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഇരുന്നൂറിലേറെ നാട്ടുകാരും തിരച്ചിലിലുണ്ട്. പഞ്ചായത്തംഗം പ്രീതിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളും, രാജപുരം പൊലീസും സ്ഥലത്തുണ്ട്.

Related Articles
Next Story
Share it