വീടിന് സമീപം അബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്ന യുവാവ് മരിച്ചു
തളങ്കര: വീടിന് സമീപം അബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്ന യുവാവ് മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.തളങ്കര കെ.കെ പുറം സ്വദേശിയും പരേതനായ മുഹമ്മദ് പൈക്കയുടേയും ആയിഷയുടേയും മകനുമായ മാലിക് (42) ആണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകനാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. മാലികിനെ ഒരു സുഹൃത്ത് ബൈക്കില്‍ വീടിന് സമീപം കൊണ്ടിറക്കിയതായി പറയുന്നു. പിന്നീട് അബോധാവസ്ഥയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പിന്നീട് […]

തളങ്കര: വീടിന് സമീപം അബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്ന യുവാവ് മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
തളങ്കര കെ.കെ പുറം സ്വദേശിയും പരേതനായ മുഹമ്മദ് പൈക്കയുടേയും ആയിഷയുടേയും മകനുമായ മാലിക് (42) ആണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകനാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. മാലികിനെ ഒരു സുഹൃത്ത് ബൈക്കില്‍ വീടിന് സമീപം കൊണ്ടിറക്കിയതായി പറയുന്നു. പിന്നീട് അബോധാവസ്ഥയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പിന്നീട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. തലയിലും കൈക്കും പരിക്കുണ്ട്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ദുരൂഹത ഉയര്‍ത്തിയതിനാല്‍ ഇന്ന് രാവിലെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: സുഹ, തമീം. സഹോദരി: ഫരീദ. തളങ്കരയിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തന രംഗത്തും മാലിക് സജീവമായിരുന്നു. ഡ്രൈവറായും ജോലി അനുഷ്ടിച്ചുവന്നിരുന്നു.