എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവാവ് ആസ്പത്രിയില്‍ മരിച്ചു

ചട്ടഞ്ചാല്‍: എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ യുവാവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബെണ്ടിച്ചാല്‍ പി.വി ഹൗസിലെ അഷ്‌റഫ്- സാഹിറ ദമ്പതികളുടെ മകന്‍ സിയാദ് (19) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് സിയാദിനെ എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.ആദ്യം ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സിയാദിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മംഗളൂരു ദേര്‍ളക്കട്ടയിലെ കെ.എസ് ഹെഗ്‌ഡെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ ഒരു […]

ചട്ടഞ്ചാല്‍: എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ യുവാവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബെണ്ടിച്ചാല്‍ പി.വി ഹൗസിലെ അഷ്‌റഫ്- സാഹിറ ദമ്പതികളുടെ മകന്‍ സിയാദ് (19) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് സിയാദിനെ എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.
ആദ്യം ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സിയാദിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മംഗളൂരു ദേര്‍ളക്കട്ടയിലെ കെ.എസ് ഹെഗ്‌ഡെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സിയാദ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും അടുത്തിടെ ആ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മനോവിഷമത്തിലായിരുന്നുവെന്നും പറയുന്നു. അതിനിടെയാണ് എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: സൈഫുദ്ദീന്‍, ശഹന.

Related Articles
Next Story
Share it