ട്രെയിനില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ പരിയാരത്തേക്ക് മാറ്റി

കാഞ്ഞങ്ങാട്: ട്രെയിനില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ അടിയേറ്റതെന്ന് തോന്നിക്കുന്ന പാടുകളോടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മറുനാടന്‍ തൊഴിലാളിയായ കണ്ടത്. കാസര്‍കോട് ഭാഗത്തു നിന്നു വന്ന ട്രെയിനിലാണ് യുവാവിനെ കണ്ടത്. തലയുടെ പിറകിലാണ് മുറിവേറ്റ നിലയിലുണ്ടായിരുന്നത്. കമിഴ്ന്നു കിടന്ന നിലയില്‍ 23 വയസ് തോന്നിക്കുന്ന യുവാവിനെ കണ്ടതോടെ യാത്രക്കാര്‍ ലോക്കോ പൈലറ്റിനു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെയും പൊലീസിലും വിവരം അറിയിച്ചു. […]

കാഞ്ഞങ്ങാട്: ട്രെയിനില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ അടിയേറ്റതെന്ന് തോന്നിക്കുന്ന പാടുകളോടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മറുനാടന്‍ തൊഴിലാളിയായ കണ്ടത്. കാസര്‍കോട് ഭാഗത്തു നിന്നു വന്ന ട്രെയിനിലാണ് യുവാവിനെ കണ്ടത്. തലയുടെ പിറകിലാണ് മുറിവേറ്റ നിലയിലുണ്ടായിരുന്നത്. കമിഴ്ന്നു കിടന്ന നിലയില്‍ 23 വയസ് തോന്നിക്കുന്ന യുവാവിനെ കണ്ടതോടെ യാത്രക്കാര്‍ ലോക്കോ പൈലറ്റിനു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെയും പൊലീസിലും വിവരം അറിയിച്ചു. ആംബുലന്‍സ് സേവനത്തിനായും വിവരം കൈമാറി. ട്രെയിനെത്തിയയുടന്‍ 108 ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു മാറ്റുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles
Next Story
Share it