അസുഖംമൂലം പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി വിദ്യാനഗര്‍ പന്നിപ്പാറയിലെ അഷ്‌റഫ് സിലോണിന്റെ മകന്‍ അഹ്മദ് ഹിഫാസത്ത്(26)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഇന്നലെ രാത്രിയോടെ പരിയാരത്തേക്ക് മാറ്റിയതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സ്വകാര്യ കോളേജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അസുഖം ബാധിച്ചത്. ഫോര്‍ട്ട് റോഡിലെ യാസ്മിനാണ് ഉമ്മ. സഹോദരങ്ങള്‍: ഹിസാന, ഹിമായത്ത്.

Related Articles
Next Story
Share it