കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കാറിലെത്തിയ സംഘം പെര്‍ളയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നെല്ലിക്കട്ടക്ക് സമീപം ചെര്‍ളടുക്കയില്‍ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സഹോദരനെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനിടെ ഈ യുവാവില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. തളങ്കര സ്വദേശിയായ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണമെന്നും ഒരു വീട്ടില്‍ പരിശോധന നടത്തിയതായും വിവരമുണ്ട്. അബ്ബാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട സ്വര്‍ണ്ണമിടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് […]

ബദിയടുക്ക: കാറിലെത്തിയ സംഘം പെര്‍ളയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നെല്ലിക്കട്ടക്ക് സമീപം ചെര്‍ളടുക്കയില്‍ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സഹോദരനെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനിടെ ഈ യുവാവില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. തളങ്കര സ്വദേശിയായ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണമെന്നും ഒരു വീട്ടില്‍ പരിശോധന നടത്തിയതായും വിവരമുണ്ട്. അബ്ബാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട സ്വര്‍ണ്ണമിടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

Related Articles
Next Story
Share it