ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: കടുത്ത നടുവേദന മൂലം ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും സഫിയയുടെയും മകന്‍ മുഹമ്മദ് യാസീന്‍ (29)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരു ഏനപ്പോയ ആസ്പത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റിയ യാസീന്‍ ബന്ധുക്കളോട് സംസാരിച്ചിരുന്നു. റൂമില്‍ വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന മുഹമ്മദ് യാസീന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: സിറാജ്, സറീന, മുഹമ്മദ് അമീന്‍. […]

ഉദുമ: കടുത്ത നടുവേദന മൂലം ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും സഫിയയുടെയും മകന്‍ മുഹമ്മദ് യാസീന്‍ (29)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരു ഏനപ്പോയ ആസ്പത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റിയ യാസീന്‍ ബന്ധുക്കളോട് സംസാരിച്ചിരുന്നു. റൂമില്‍ വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന മുഹമ്മദ് യാസീന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: സിറാജ്, സറീന, മുഹമ്മദ് അമീന്‍. യാസീന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Related Articles
Next Story
Share it