ഉത്സവപറമ്പില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഉത്സവപറമ്പില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പരപ്പ എടത്തോട്ടെ സുരേഷി(45)നെയാണ് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വി.കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തത്. എടത്തോട് ക്ലീനിപ്പാറയിലെ പവിത്രി(34)യെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്ലീനിപ്പാറ അയ്യപ്പക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന ഉത്സവം കാണാന്‍ പോയപ്പോഴാണ് സംഭവം. പവിത്രിയുടെ സുഹൃത്ത് കൂടിയാണ് സുരേഷ്. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷിനെ കാസര്‍കോട് എസ്.എം.എസിന് കൈമാറുകയായിരുന്നു.

Related Articles
Next Story
Share it