മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഉടുമുണ്ട് കീറി വീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി, പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

മാവേലിക്കര: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഉടുമുണ്ട് കീറി വീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി. മാവേലിക്കര നഗരത്തിലാണ് സംഭവം. മാവേലിക്കര സ്വദേശിയായ പ്രശാന്ത് ആണ് ഉച്ചയോടെ ബി.എസ്.എന്‍.എല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഭാര്യയുമായുള്ള പിണക്കമാണ് പ്രശ്‌നമെന്നും ഭാര്യയെ വിളിച്ചു താഴെ കൊണ്ടുവരണമെന്നും ഇയാള്‍ ടവറിനു മുകളില്‍ നിന്ന് പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഭാര്യയെ വിളിച്ചുകൊണ്ടുവന്നു. ഈ സമയം ഉടുമുണ്ട് അഴിച്ച് കഴുത്തില്‍ കുടുക്കിട്ട് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവാവ് മുണ്ട് […]

മാവേലിക്കര: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഉടുമുണ്ട് കീറി വീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി. മാവേലിക്കര നഗരത്തിലാണ് സംഭവം. മാവേലിക്കര സ്വദേശിയായ പ്രശാന്ത് ആണ് ഉച്ചയോടെ ബി.എസ്.എന്‍.എല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഭാര്യയുമായുള്ള പിണക്കമാണ് പ്രശ്‌നമെന്നും ഭാര്യയെ വിളിച്ചു താഴെ കൊണ്ടുവരണമെന്നും ഇയാള്‍ ടവറിനു മുകളില്‍ നിന്ന് പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഭാര്യയെ വിളിച്ചുകൊണ്ടുവന്നു. ഈ സമയം ഉടുമുണ്ട് അഴിച്ച് കഴുത്തില്‍ കുടുക്കിട്ട് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവാവ് മുണ്ട് കീറി ടവറിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

ഇതിനിടെ താഴെ കാത്തുനിന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ടവറില്‍ കയറി യുവാവിനെ സാഹസികമായി കീഴടക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണ് പ്രശാന്ത് എന്നും ചികിത്സ തേടിയിരുന്നുവെന്നും ഭാര്യ പറയുന്നു.

Related Articles
Next Story
Share it