ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നരപവന്‍ സ്വര്‍ണവുമായി മുങ്ങി; മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി
കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നരപവന്‍ സ്വര്‍ണവുമായി സ്ഥലംവിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവ് പൊലീസ് പിടിയിലാവുകയും ചെയ്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോര്‍ജിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ ടി.എച്ച് ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയില്‍ നിന്നാണ് ജോബിജോര്‍ജ് സ്വര്‍ണമാല കൈക്കലാക്കിയത്. സ്വര്‍ണം ആവശ്യപ്പെട്ടാണ് ജോബി ജ്വല്ലറിയിലെത്തിയത്. ഇതിനിടെ ഇയാള്‍ സമര്‍ഥമായി സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ജ്വല്ലറി ഉടമ പരിശോധിച്ചപ്പോഴാണ് ഒന്നരപവന്റെ മാല കാണാനില്ലെന്ന് വ്യക്തമായത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ […]

കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നരപവന്‍ സ്വര്‍ണവുമായി സ്ഥലംവിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവ് പൊലീസ് പിടിയിലാവുകയും ചെയ്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോര്‍ജിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ ടി.എച്ച് ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയില്‍ നിന്നാണ് ജോബിജോര്‍ജ് സ്വര്‍ണമാല കൈക്കലാക്കിയത്. സ്വര്‍ണം ആവശ്യപ്പെട്ടാണ് ജോബി ജ്വല്ലറിയിലെത്തിയത്. ഇതിനിടെ ഇയാള്‍ സമര്‍ഥമായി സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ജ്വല്ലറി ഉടമ പരിശോധിച്ചപ്പോഴാണ് ഒന്നരപവന്റെ മാല കാണാനില്ലെന്ന് വ്യക്തമായത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്വര്‍ണമാല മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തി. ഉടമ ഉടന്‍ തന്നെ കാസര്‍കോട് പൊലീസില്‍ വിവരമറിയിച്ചു. സി.ഐ പി. അജിത്കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി അനില്‍, അജിത്, രതീഷ് എന്നിവര്‍ ജ്വല്ലറിയിലെത്തി സി.സി.ടി.വി ദൃശ്യം പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതിനിടെ ജോബിജോര്‍ജ് കാഞ്ഞങ്ങാട്ടെത്തി മുത്തൂസ് ജ്വല്ലറിയില്‍ 54,500 രൂപയ്ക്ക് സ്വര്‍ണം വില്‍പ്പന നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നുച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.