മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

മഞ്ചേശ്വരം: മീന്‍ പിടിക്കുന്നതിനിടെ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ ഇടിമിന്നലേറ്റ് മരിച്ചു. ബങ്കര മഞ്ചേശ്വരം സ്വദേശിയും മംഗളൂരു ബെങ്കരയിലെ താമസക്കാരനുമായ മുഹമ്മദലി(35)ആണ് മരിച്ചത്. പള്ളിക്കുഞ്ഞിയുടെയും ജമിലയുടെയും മകനാണ്. മംഗളൂരു കടലില്‍ ആറ് തൊഴിലാളികള്‍ക്കൊപ്പം തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മുഹമ്മദലി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ കേള്‍വി ശക്തി നഷട്ടപ്പെട്ടിട്ടുണ്ട്. മറ്റു നാല് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യ: ജമീല. മക്കള്‍: അലീഷ, ഹയാന്‍.

മഞ്ചേശ്വരം: മീന്‍ പിടിക്കുന്നതിനിടെ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ ഇടിമിന്നലേറ്റ് മരിച്ചു. ബങ്കര മഞ്ചേശ്വരം സ്വദേശിയും മംഗളൂരു ബെങ്കരയിലെ താമസക്കാരനുമായ മുഹമ്മദലി(35)ആണ് മരിച്ചത്.
പള്ളിക്കുഞ്ഞിയുടെയും ജമിലയുടെയും മകനാണ്. മംഗളൂരു കടലില്‍ ആറ് തൊഴിലാളികള്‍ക്കൊപ്പം തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
മുഹമ്മദലി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ കേള്‍വി ശക്തി നഷട്ടപ്പെട്ടിട്ടുണ്ട്. മറ്റു നാല് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യ: ജമീല. മക്കള്‍: അലീഷ, ഹയാന്‍.

Related Articles
Next Story
Share it