കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു

ബദിയടുക്ക: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. ഉറുമിയിലെ അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാര്‍(29)ആണ് മരിച്ചത്. പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ റഫീഖ് കുത്തുകയായിരുന്നു. കുത്തേറ്റ പരിക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നു കുത്തുകയാണത്രെയുണ്ടായത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റഫീഖിനെ ബദിയടുക്ക […]

ബദിയടുക്ക: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. ഉറുമിയിലെ അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാര്‍(29)ആണ് മരിച്ചത്.
പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ റഫീഖ്
കുത്തുകയായിരുന്നു. കുത്തേറ്റ പരിക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നു കുത്തുകയാണത്രെയുണ്ടായത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റഫീഖിനെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ബദിയടുക്ക എസ്.ഐ പി.കെ വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Related Articles
Next Story
Share it