യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരു പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. എരിയാല്‍ പള്ളം റോഡ് ബണ്ടന്‍കൈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഉസ്മാന്‍ എന്ന ചാര്‍ലി ഉസ്മാന്‍ (41) ആണ് അറസ്റ്റിലായത്. 10ന് രാത്രി പുളിക്കൂര്‍ പള്ളത്തെ പി.എം. ആഷിഫിനെ ഉളിയത്തടുക്ക ജംഗ്ഷനില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുയും ചെയ്തുവെന്നാണ് കേസ്. മറ്റൊരു പ്രതി ചാര്‍ളി സത്താറിനെ പൊലീസ് അന്വേഷിച്ച് വരികയാണ്. നരഹത്യാശ്രമത്തിനാണ് കേസ്.

Related Articles
Next Story
Share it