സ്‌കൂട്ടറുമായി ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി; സ്‌കൂട്ടര്‍ കാണാതായി

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ചപ്പാത്ത് കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സ്‌കൂട്ടര്‍ കാണാതായി. പാണത്തൂരിലാണ് സംഭവം. കല്ലപള്ളിയിലെ ഗംഗാധര ഗൗഡയുടെ മകന്‍ എ.ജി.പവന്‍ (26) ആണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെയാണ് സംഭവം. പരിയാരം കൂലോം തോടിന്റെ ചപ്പാത്ത് കടക്കുമ്പോഴാണ് അപകടം. സ്‌കൂട്ടറടക്കം വീണ പവനന്‍ ആറ്റുവഞ്ചിയില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ വടമെറിഞ്ഞു കൊടുത്താണ് രക്ഷപ്പെടുത്തിയത്. അതിനിടെ കാണാതായ സ്‌കൂട്ടറിനായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Related Articles
Next Story
Share it