ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോയും കാറും കൂടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവറും ടെക്‌സ്‌റ്റൈല്‍സ് സ്ഥാപന ഉടമയുമായ കല്യോട്ട് സ്വദേശി മനു എന്ന കെ.ആര്‍. മനോജ് (37) ആണ് മരിച്ചത്. കോടോത്ത് സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം. മനോജ് ഓടിച്ച ഓട്ടോയില്‍ കാറിടിക്കുകയായിരുന്നു. കനത്ത മഴയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഏറെക്കാലമായി മനോജ് കോടോത്ത് എരുമക്കുളത്താണ് താമസം. ഒടയംചാലിലെ ദുര്‍ഗ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്. കല്ല്യോട്ടെ പരേതനായ കുഞ്ഞിരാമന്റെയും ജലജയുടേയും മകനാണ്.ഭാര്യ: ശോഭ. മകന്‍: ആദിനന്ദ്. സഹോദരന്‍: […]

കാഞ്ഞങ്ങാട്: ഓട്ടോയും കാറും കൂടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവറും ടെക്‌സ്‌റ്റൈല്‍സ് സ്ഥാപന ഉടമയുമായ കല്യോട്ട് സ്വദേശി മനു എന്ന കെ.ആര്‍. മനോജ് (37) ആണ് മരിച്ചത്. കോടോത്ത് സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം. മനോജ് ഓടിച്ച ഓട്ടോയില്‍ കാറിടിക്കുകയായിരുന്നു. കനത്ത മഴയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഏറെക്കാലമായി മനോജ് കോടോത്ത് എരുമക്കുളത്താണ് താമസം. ഒടയംചാലിലെ ദുര്‍ഗ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്. കല്ല്യോട്ടെ പരേതനായ കുഞ്ഞിരാമന്റെയും ജലജയുടേയും മകനാണ്.ഭാര്യ: ശോഭ. മകന്‍: ആദിനന്ദ്. സഹോദരന്‍: വിനീത്.

Related Articles
Next Story
Share it