വിഷു ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി

പെരിയ: വിഷു ആഘോഷത്തിന് ഒരുങ്ങവേ യുവാവ് വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ കണ്ണീരായി. കരിഞ്ചാല്‍ തോട്ടത്തില്‍ കെ. വിഘ്‌നേശാ(19)ണ് പെരിയ ഗവ.പോളിടെക്‌നികിനു സമീപം ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. വിഷു ആഘോഷത്തിനായി വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്ത് ഗോകുലിനോടൊപ്പം വീട്ടിലേക്ക് പോകും വഴിയാണ് എതിര്‍ദിശയില്‍ നിന്നും വളവില്‍ മറ്റൊരു കാറിനെ മറികടന്ന് വന്ന സ്വിഫ്റ്റ് കാര്‍ ബൈക്കില്‍ വന്നിടിച്ചത്. സംഭവത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അതു വഴി വന്ന പോലീസാണ് ഇരുവരേയും മാവുങ്കാല്‍ സഞ്ജീവനി […]

പെരിയ: വിഷു ആഘോഷത്തിന് ഒരുങ്ങവേ യുവാവ് വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ കണ്ണീരായി. കരിഞ്ചാല്‍ തോട്ടത്തില്‍ കെ. വിഘ്‌നേശാ(19)ണ് പെരിയ ഗവ.പോളിടെക്‌നികിനു സമീപം ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. വിഷു ആഘോഷത്തിനായി വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്ത് ഗോകുലിനോടൊപ്പം വീട്ടിലേക്ക് പോകും വഴിയാണ് എതിര്‍ദിശയില്‍ നിന്നും വളവില്‍ മറ്റൊരു കാറിനെ മറികടന്ന് വന്ന സ്വിഫ്റ്റ് കാര്‍ ബൈക്കില്‍ വന്നിടിച്ചത്. സംഭവത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അതു വഴി വന്ന പോലീസാണ് ഇരുവരേയും മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും വിഘ്‌നേഷിന് മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ സഞ്ജീവനി ആസ്പത്രിയില്‍ നിന്നും ജില്ലാ ആസ്പത്രിയിലേക്കും തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലേക്കും മാറ്റി.
വിഘ്‌നേശിന്റെ മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കാസര്‍കോട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് വിഘ്‌നേശ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും പെരിയ ബസാറിലെ ബൂം നാസിക് ബാന്‍ഡ് ടീം അംഗവുമാണ്.
അച്ഛന്‍: ടി.വിജയന്‍(ഗള്‍ഫ്), അമ്മ: ബേബി, സഹോദരന്‍: വിശാഖ്.കെ (വിദ്യാര്‍ത്ഥി).

Related Articles
Next Story
Share it