ഉത്സവപറമ്പില്‍ യുവാവിന് വെട്ടേറ്റു; പ്രതി അറസ്റ്റില്‍

ആദൂര്‍: ഉത്സവപറമ്പില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്സവകമ്മിറ്റി ഭാരവാഹിയുംഅഡൂര്‍ പള്ളത്തുപാറയിലെ ഡ്രൈവറുമായ അജിത്തി(40)നാണ് വെട്ടേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് അഡൂര്‍ എടപ്പറമ്പയിലെ ഗിരീഷിനെ(38)അറസ്റ്റ് ചെയ്തു. പള്ളത്തുപാറയില്‍ നടന്ന വിഷ്ണുമൂര്‍ത്തി ഒറ്റക്കോല മഹോത്സവത്തിനിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗിരീഷ് അജിത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. പള്ളക്ക് ആഴത്തില്‍ മുറിവേറ്റ അജിത്ത് സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഗിരീഷിനെ ആദൂര്‍ സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ഗിരീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. 2001ല്‍ വധശ്രമക്കേസില്‍ […]

ആദൂര്‍: ഉത്സവപറമ്പില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്സവകമ്മിറ്റി ഭാരവാഹിയുംഅഡൂര്‍ പള്ളത്തുപാറയിലെ ഡ്രൈവറുമായ അജിത്തി(40)നാണ് വെട്ടേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് അഡൂര്‍ എടപ്പറമ്പയിലെ ഗിരീഷിനെ(38)അറസ്റ്റ് ചെയ്തു. പള്ളത്തുപാറയില്‍ നടന്ന വിഷ്ണുമൂര്‍ത്തി ഒറ്റക്കോല മഹോത്സവത്തിനിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗിരീഷ് അജിത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. പള്ളക്ക് ആഴത്തില്‍ മുറിവേറ്റ അജിത്ത് സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഗിരീഷിനെ ആദൂര്‍ സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ഗിരീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. 2001ല്‍ വധശ്രമക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് ഗിരീഷെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it