യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷേണി മല്‍പ്പത്തടുക്കയിലെ ശിവ നായകിന്റെയും കമലയുടെയും മകന്‍ രവിചന്ദ്ര നായക്(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. അസുഖ ബാധിതയായി കിടപ്പിലായ അമ്മ മാത്രമേ വീട്ടിലുണ്ടായിരിന്നുള്ളു. മറ്റുള്ളവര്‍ ജോലിക്ക് പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് രവിചന്ദ്രയെ തൂങ്ങിയ നിലയില്‍ കണ്ടത്. കൂലി പണിക്കാരനാണ്. ഇന്നലെ ജോലിക്ക് പോയിരുന്നില്ലത്രെ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയലക്ഷ്മി, മീനാക്ഷി(ഇരുവരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ്). ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. […]

പെര്‍ള: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷേണി മല്‍പ്പത്തടുക്കയിലെ ശിവ നായകിന്റെയും കമലയുടെയും മകന്‍ രവിചന്ദ്ര നായക്(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. അസുഖ ബാധിതയായി കിടപ്പിലായ അമ്മ മാത്രമേ വീട്ടിലുണ്ടായിരിന്നുള്ളു. മറ്റുള്ളവര്‍ ജോലിക്ക് പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് രവിചന്ദ്രയെ തൂങ്ങിയ നിലയില്‍ കണ്ടത്. കൂലി പണിക്കാരനാണ്. ഇന്നലെ ജോലിക്ക് പോയിരുന്നില്ലത്രെ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയലക്ഷ്മി, മീനാക്ഷി(ഇരുവരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ്). ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it