യുവാവ് കുളിമുറിയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ടി. എം.ജെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവര്‍ യദുമാധവന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞതിനുശേഷം കുളിക്കാനായി കയറിയതായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്തപ്പോള്‍ ക്ലോസെറ്റില്‍ ഇരിക്കുന്ന നിലയിലാണുണ്ടായത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇടത്തോട് തൊട്ടിയിലെ മാധവന്റെയും യശോദയുടെയും മകനാണ്. സഹോദരി: കാവ്യ. അമ്പലത്തറ പൊലീസ് […]

കാഞ്ഞങ്ങാട്: ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ടി. എം.ജെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവര്‍ യദുമാധവന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞതിനുശേഷം കുളിക്കാനായി കയറിയതായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്തപ്പോള്‍ ക്ലോസെറ്റില്‍ ഇരിക്കുന്ന നിലയിലാണുണ്ടായത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇടത്തോട് തൊട്ടിയിലെ മാധവന്റെയും യശോദയുടെയും മകനാണ്. സഹോദരി: കാവ്യ. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it