ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലാണ് അപകടം. വെള്ളച്ചാല്‍ സ്വദേശി മിഥുന്‍ (22) ആണ് മരിച്ചത്. കരിവെള്ളൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ പാലക്കുന്ന് പാട്ടിയമ്മ എ.യു.പി സ്‌കൂളിന് മുന്നില്‍ വച്ചാണ് അപകടം. മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചെറുവത്തൂരില്‍ കെ.എ.എച്ച്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കുന്ന് വെള്ളച്ചാല്‍ റോഡ് പണി നടക്കുന്നതിനാല്‍ കാലിക്കടവ് ആണൂര്‍ വഴി വെള്ളച്ചാലിലേക്ക് പോകുമ്പോഴാണ് അപകടം. അമ്മ: […]

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലാണ് അപകടം. വെള്ളച്ചാല്‍ സ്വദേശി മിഥുന്‍ (22) ആണ് മരിച്ചത്. കരിവെള്ളൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ പാലക്കുന്ന് പാട്ടിയമ്മ എ.യു.പി സ്‌കൂളിന് മുന്നില്‍ വച്ചാണ് അപകടം. മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചെറുവത്തൂരില്‍ കെ.എ.എച്ച്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കുന്ന് വെള്ളച്ചാല്‍ റോഡ് പണി നടക്കുന്നതിനാല്‍ കാലിക്കടവ് ആണൂര്‍ വഴി വെള്ളച്ചാലിലേക്ക് പോകുമ്പോഴാണ് അപകടം. അമ്മ: സതി.

Related Articles
Next Story
Share it