യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

ബന്തിയോട്: ബന്തിയോട് അട്ക്കയില്‍ യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അട്ക്കയിലെ അബ്ബാസി(40)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അട്ക്കയില്‍ വെച്ച് പരിചയക്കാരായ രണ്ടുപേര്‍ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോവുകയും മഞ്ചേശ്വരം പാവൂരിലെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകായിരുന്നുവെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ കൊണ്ടുവന്ന് അബ്ബാസിനെ റോഡില്‍ കൊണ്ടിട്ട് സംഘം കടന്നുകളയുകയായിരുന്നുവെന്ന് പറയുന്നു. സംഘത്തിലെ ഒരാള്‍ക്ക് അബ്ബാസിന്റെ സുഹൃത്ത് പണം നല്‍കാനുണ്ടത്രെ. ഈ സുഹൃത്തിന് […]

ബന്തിയോട്: ബന്തിയോട് അട്ക്കയില്‍ യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.
അട്ക്കയിലെ അബ്ബാസി(40)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അട്ക്കയില്‍ വെച്ച് പരിചയക്കാരായ രണ്ടുപേര്‍ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോവുകയും മഞ്ചേശ്വരം പാവൂരിലെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകായിരുന്നുവെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ കൊണ്ടുവന്ന് അബ്ബാസിനെ റോഡില്‍ കൊണ്ടിട്ട് സംഘം കടന്നുകളയുകയായിരുന്നുവെന്ന് പറയുന്നു.
സംഘത്തിലെ ഒരാള്‍ക്ക് അബ്ബാസിന്റെ സുഹൃത്ത് പണം നല്‍കാനുണ്ടത്രെ. ഈ സുഹൃത്തിന് കാട്ടിത്തരണമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് പറയുന്നു. സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് അന്വേഷിച്ചുവരുന്നു.

Related Articles
Next Story
Share it