യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച ശേഷം റോഡരികില്‍ തള്ളി; ഉമ്മക്കും സഹോദരങ്ങള്‍ക്കും അക്രമത്തില്‍ പരിക്ക്; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: വീട്ടുകാരെ അക്രമിച്ചതിന് ശേഷം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തതിന് ശേഷം കുമ്പള അനന്തപുരത്ത് ഉപേക്ഷിച്ചു. ആലംപാടി എര്‍മാളം സ്വദേശി അഹമദ് ഷിബിലി(23)യെ ഗുരുതരപരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരമണിയോടെ ഷിബിലിയുടെ വീട്ടിലെത്തിയ സംഘം ഷിബിലിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മ സക്കീന, സഹോദരന്‍ ഷാദില്‍, സഹോദരി എന്നിവരെ അക്രമിക്കുകയായിരുന്നു. ഇവരെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിന്റെ അക്രമത്തിനിടെ ഓടി വീട്ടുമുറ്റത്തുണ്ടായിരുന്ന കാറില്‍ ഷിബിലി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം […]

കുമ്പള: വീട്ടുകാരെ അക്രമിച്ചതിന് ശേഷം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തതിന് ശേഷം കുമ്പള അനന്തപുരത്ത് ഉപേക്ഷിച്ചു. ആലംപാടി എര്‍മാളം സ്വദേശി അഹമദ് ഷിബിലി(23)യെ ഗുരുതരപരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരമണിയോടെ ഷിബിലിയുടെ വീട്ടിലെത്തിയ സംഘം ഷിബിലിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മ സക്കീന, സഹോദരന്‍ ഷാദില്‍, സഹോദരി എന്നിവരെ അക്രമിക്കുകയായിരുന്നു. ഇവരെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘത്തിന്റെ അക്രമത്തിനിടെ ഓടി വീട്ടുമുറ്റത്തുണ്ടായിരുന്ന കാറില്‍ ഷിബിലി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം കാര്‍ തല്ലിത്തകര്‍ക്കുകയും ഷിബിലിയെ ആള്‍ട്ടോ 800 കാറില്‍ കയറ്റിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും നായിക്കാപ്പ് അനന്തപുരം റോഡരികില്‍ തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി. ഷിബിലിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. റോഡരികല്‍ അബോധാവസ്ഥയില്‍ കിടന്ന ഷിബിലിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തിയാണ് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്.
നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it