നീലേശ്വരത്ത് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി; ഭാര്യാസഹോദരനടക്കം ഏഴുപേര്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭാര്യാസഹോദരന്‍ കോഴിക്കോട് ഫറൂഖ് ചെറുവണ്ണൂരിലെ ഒ. പി ഷെരീഫ് (40), അജാനൂര്‍ കൊളവയല്‍ സ്വദേശികളായ എം.എച്ച് മുഹമ്മദ് ഷാമിര്‍ (33), സി.എച്ച് മുഹമ്മദ് നബീല്‍ (26), തളിപ്പറമ്പ് നരിക്കോട് സ്വദേശി വി.എച്ച് വിനോദ്കുമാര്‍ (41), കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലെ കെ ഫസല്‍ […]

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.
കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭാര്യാസഹോദരന്‍ കോഴിക്കോട് ഫറൂഖ് ചെറുവണ്ണൂരിലെ ഒ. പി ഷെരീഫ് (40), അജാനൂര്‍ കൊളവയല്‍ സ്വദേശികളായ എം.എച്ച് മുഹമ്മദ് ഷാമിര്‍ (33), സി.എച്ച് മുഹമ്മദ് നബീല്‍ (26), തളിപ്പറമ്പ് നരിക്കോട് സ്വദേശി വി.എച്ച് വിനോദ്കുമാര്‍ (41), കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലെ കെ ഫസല്‍ (36), ബേപ്പൂരിലെ വി.പി നസ്‌കര്‍ അലി (38), ബേപ്പൂര്‍ അരക്കില്ലത്തെ പി റംഷീദ് (36) എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 മണിയോടെയാണ് സംഭവം. നീലേശ്വരം പാലത്തിന് കീഴിലെ കടയില്‍ നിന്ന് ചെരുപ്പ് വാങ്ങുകയായിരുന്ന മുഹമ്മദ് റാഫിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം മാതാവും മരുമകളും ഡ്രൈവറും മുഹമ്മദ് റാഫിക്കൊപ്പമുണ്ടായിരുന്നു. മരുമകളായ വി.കെ റെജീന ഉടന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്പെക്ടര്‍ കെ.പി ശ്രീഹരിയുടെയും എസ്.ഐ ഇ ജയചന്ദ്രന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപത്തെ ജ്വല്ലറിയിലെ ഉള്‍പ്പെടെ നിരീക്ഷണക്യാമറ പരിശോധിച്ചതോടെ വണ്ടിനമ്പര്‍ തിരിച്ചറിഞ്ഞു. വിവരം ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ രണ്ട് കാറുകളെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മുഹമ്മദ് റാഫി വര്‍ഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുകയാണ്. മുഹമ്മദ് റാഫിയുടെ ഭാര്യാസഹോദരന്‍ ഷെരീഫാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ്പറഞ്ഞു. പ്രതികളിലൊരാളായ നബീലിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 13ഉം പഴയങ്ങാടിയില്‍ രണ്ടും കേസുകള്‍ നിലവിലുണ്ട്.

Related Articles
Next Story
Share it