യുവാവ് കിണറ്റില്‍ ചാടി മരിച്ചു

മുള്ളേരിയ: കൂലിത്തൊഴിലാളിയായ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. ദേലംപാടി മയ്യള ബോള്‍പൂര്‍ പട്ടിക വര്‍ഗ്ഗ കോളനിയിലെ ഗോവിന്ദ നായക്-വാരിജ ദമ്പതികളുടെ മകന്‍ ശങ്കര(23)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുള്ള കിണറില്‍ ചാടിയെങ്കിലും വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ രാത്രി ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ശങ്കര രാത്രി പതിനൊന്ന് മണിയോടെ വീണ്ടും കിണറില്‍ ചാടുകയായിരുന്നുവത്രെ. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ നിന്ന് ശങ്കരയെ പുറത്തെത്തിച്ച് […]

മുള്ളേരിയ: കൂലിത്തൊഴിലാളിയായ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. ദേലംപാടി മയ്യള ബോള്‍പൂര്‍ പട്ടിക വര്‍ഗ്ഗ കോളനിയിലെ ഗോവിന്ദ നായക്-വാരിജ ദമ്പതികളുടെ മകന്‍ ശങ്കര(23)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുള്ള കിണറില്‍ ചാടിയെങ്കിലും വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ രാത്രി ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ശങ്കര രാത്രി പതിനൊന്ന് മണിയോടെ വീണ്ടും കിണറില്‍ ചാടുകയായിരുന്നുവത്രെ. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ നിന്ന് ശങ്കരയെ പുറത്തെത്തിച്ച് കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം മയ്യളയിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it