തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: വീട്ടിനകത്ത് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്തിയ യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടി ജീവനൊടുക്കി. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു എന്ന അജയനാണ് (42) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ അമ്മ മാത്രമുണ്ടായിരുന്ന സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം വച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തി. അതിനിടെ അജയന്‍ കുളിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീടിനു പിറകിലെ […]

കാഞ്ഞങ്ങാട്: വീട്ടിനകത്ത് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്തിയ യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടി ജീവനൊടുക്കി. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു എന്ന അജയനാണ് (42) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ അമ്മ മാത്രമുണ്ടായിരുന്ന സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം വച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തി. അതിനിടെ അജയന്‍ കുളിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീടിനു പിറകിലെ ആള്‍ മറയില്ലാത്ത കിണറ്റിനരിലേക്ക് ഓടിപ്പോയി എടുത്തു ചാടുകയായിരുന്നു. പിന്നാലെ ഓടിയ യുവാക്കള്‍ രക്ഷിക്കാനായി കിണറിലേക്ക് ചാടിയെങ്കിലും നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല. പിന്നീട് അഗ്‌നി രക്ഷാ സേനയെത്തി പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ:സരോജിനി. ഭാര്യ: വിലാസിനി. മക്കള്‍: അര്‍ജുന്‍, അതുല്യ. സഹോദരങ്ങള്‍: അനിത, അജിത, പരേതനായ അനില്‍.

Related Articles
Next Story
Share it