വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് ചാടിയ യുവാവ് വൈദ്യുതി കമ്പിയില്‍തട്ടി ഷോക്കേറ്റ് മരിച്ചു

ബദിയടുക്ക: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മാവിനക്കട്ട പള്ളിക്ക് സമീപത്തെ ബെള്ളിപ്പാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ കലന്തര്‍ ഷമ്മാസ്(21) ആണ് മരിച്ചത്. ഷമ്മാസിന്റെ സഹോദരനെ ഷോക്കേറ്റ് ഗുരുതരപരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ബദിയടുക്ക-മുള്ളേരിയ റോഡിലെ പുളിത്തടി ബസ്‌സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. ഷമ്മാസിന്റെ മാതാപിതാക്കള്‍ ഉംറക്ക് പോയിരുന്നു. ഷമ്മാസും സഹോദരന്‍ സര്‍വാസും സഹോദരി ഷഹബാനയുമാണ് വീട്ടിലുണ്ടായിരുന്നത്. […]

ബദിയടുക്ക: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മാവിനക്കട്ട പള്ളിക്ക് സമീപത്തെ ബെള്ളിപ്പാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ കലന്തര്‍ ഷമ്മാസ്(21) ആണ് മരിച്ചത്. ഷമ്മാസിന്റെ സഹോദരനെ ഷോക്കേറ്റ് ഗുരുതരപരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ബദിയടുക്ക-മുള്ളേരിയ റോഡിലെ പുളിത്തടി ബസ്‌സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. ഷമ്മാസിന്റെ മാതാപിതാക്കള്‍ ഉംറക്ക് പോയിരുന്നു. ഷമ്മാസും സഹോദരന്‍ സര്‍വാസും സഹോദരി ഷഹബാനയുമാണ് വീട്ടിലുണ്ടായിരുന്നത്. ഷമ്മാസും സഹോദരനും രാത്രി ഭക്ഷണം കഴിക്കാന്‍ ആള്‍ട്ടോ കാറില്‍ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്. ഇതോടെ വൈദ്യുതി ലൈന്‍ പൊട്ടി റോഡരികിലെ വെള്ളത്തിലേക്ക് വീണു. രണ്ടുപേരും കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ കലന്തര്‍ ഷമ്മാസ് വൈദ്യുതി ലൈന്‍ പൊട്ടി വീണ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷമ്മാസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സര്‍വാസിന് ഷോക്കേറ്റതെന്ന് കരുതുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി വൈദ്യുതി ഓഫ് ചെയ്ത ശേഷം ഇരുവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഷമ്മാസിനെ ചെങ്കള സഹകരണാസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. സര്‍വാസിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഷമ്മാസ് ബദിയടുക്കയിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മറ്റുസഹോദരങ്ങള്‍: സാബിര്‍, സവാബ്, സുഹൈല്‍ (മൂന്നുപേരും ദുബായ്). ഷമ്മാസിന്റെ മരണവിവരമറിഞ്ഞ് സഹോദരങ്ങള്‍ ദുബായില്‍ നിന്ന് ഇന്നു വൈകിട്ടോടെയും ഉംറക്ക് പോയ മാതാപിതാക്കള്‍ ഉച്ചയോടെയും നാട്ടിലെത്തും. ഷമ്മാസിന്റെ മൃതദേഹം ചെങ്കള സഹകരണാസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

Related Articles
Next Story
Share it