ഭാര്യ പിണങ്ങിപ്പോയി; പിന്നാലെ വീടുവിട്ട യുവാവിനെ കാണാതായി
മുളിയാര്‍: ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീടുവിട്ട യുവാവിനെ കാണാതായി. മുളിയാര്‍ അട്ടപ്പറമ്പ് സ്വദേശി സുരേഷ് (42) ആണ് വീടുവിട്ടത്. നവംബര്‍ ഏഴിനാണ് സുരേഷ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് സുരേഷിനെ കാണാതാവുകയായിരുന്നു. നേരത്തെ സുരേഷുമായി പിണങ്ങിയതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം ഭാര്യ വീട്ടിലേക്ക് തിരിച്ചുവരാത്തതിനാല്‍ സുരേഷ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം. സുരേഷിനെ കണ്ടെത്താന്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. ഇതോടെ വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി […]

മുളിയാര്‍: ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീടുവിട്ട യുവാവിനെ കാണാതായി. മുളിയാര്‍ അട്ടപ്പറമ്പ് സ്വദേശി സുരേഷ് (42) ആണ് വീടുവിട്ടത്. നവംബര്‍ ഏഴിനാണ് സുരേഷ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് സുരേഷിനെ കാണാതാവുകയായിരുന്നു. നേരത്തെ സുരേഷുമായി പിണങ്ങിയതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം ഭാര്യ വീട്ടിലേക്ക് തിരിച്ചുവരാത്തതിനാല്‍ സുരേഷ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം. സുരേഷിനെ കണ്ടെത്താന്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. ഇതോടെ വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിലുള്ള മാനസിക വിഷമം മൂലമാണ് സുരേഷ് വീടുവിട്ടതെന്നാണ് സഹോദരന്‍ ഗിരീഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.