കടബാധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു

ബദിയടുക്ക: കടബാധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക ചെടേക്കാല്‍ മുളിപ്പറമ്പിലെ ഇ. കുഞ്ഞമ്പുനായരുടേയും ജലജാക്ഷിയുടേയും മകന്‍ സനോജ് (38)ആണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് കര്‍പ്പൂരം, ചന്ദനത്തിരി നിര്‍മ്മിക്കുന്ന കുടില്‍വ്യവസായം തുടങ്ങിയിരുന്നു. അതിനിടെ കടബാധ്യതയുണ്ടായി. പതിവായി പ്രഭാത സവാരി നടത്തുന്ന സനോജ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാവിലെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് 300 മീറ്റര്‍ അകലെ നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന […]

ബദിയടുക്ക: കടബാധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക ചെടേക്കാല്‍ മുളിപ്പറമ്പിലെ ഇ. കുഞ്ഞമ്പുനായരുടേയും ജലജാക്ഷിയുടേയും മകന്‍ സനോജ് (38)ആണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് കര്‍പ്പൂരം, ചന്ദനത്തിരി നിര്‍മ്മിക്കുന്ന കുടില്‍വ്യവസായം തുടങ്ങിയിരുന്നു. അതിനിടെ കടബാധ്യതയുണ്ടായി. പതിവായി പ്രഭാത സവാരി നടത്തുന്ന സനോജ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാവിലെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് 300 മീറ്റര്‍ അകലെ നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സനോജിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. പലര്‍ക്കും നല്‍കാനുള്ള തുക സംബന്ധിച്ച വിവരമാണ് കത്തിലുള്ളത്.
ഭാര്യ: ചിത്ര. മക്കള്‍: ആഥിത്യ ശിവന്‍, സൂര്യനാരായണ. സഹോദരി: ശാലിനി.

Related Articles
Next Story
Share it