മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ യുവാവ് മംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ മംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പാടി നാര്‍ലപ്പാടിലുവിലെ ഫൈസല്‍ (24) ആണ് മരിച്ചത്. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഫൈസലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഫൈസലിന്റെ മാതാവും സഹോദരിയും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. മാതാവ് ഒന്നാം നിലയിലേക്ക് പോയപ്പോഴാണ് ഫൈസലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. 2022ല്‍ പണ്ഡിറ്റ് ഹൗസിന് സമീപത്ത് […]

മംഗളൂരു: മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ മംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പാടി നാര്‍ലപ്പാടിലുവിലെ ഫൈസല്‍ (24) ആണ് മരിച്ചത്. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഫൈസലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഫൈസലിന്റെ മാതാവും സഹോദരിയും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. മാതാവ് ഒന്നാം നിലയിലേക്ക് പോയപ്പോഴാണ് ഫൈസലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. 2022ല്‍ പണ്ഡിറ്റ് ഹൗസിന് സമീപത്ത് നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഫൈസലിനെതിരെ നാല് മാസം മുമ്പ് കേസെടുത്തിരുന്നു. ബൈക്ക് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഫൈസലിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഫൈസലിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related Articles
Next Story
Share it